സുപ്രീംകോടതിവിധി അപകടം മനസ്സിലാക്കാതെ: കൃഷ്ണയ്യര്

Courtesy- Deshabhimani.com 04/03/2012

Posted on: 03-Mar-2012 10:56 PM

തിരു: രാജ്യത്തെ നദികള്‍ സംയോജിപ്പിക്കുന്നതിന്റെ അപകടകരമായ പ്രത്യാഘാതം മനസ്സിലാക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . ജലവിഭവ വിദഗ്ധനായ രാമസ്വാമി ആര്‍ അയ്യര്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനോട് താന്‍ യോജിക്കുന്നതായി ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രതികരണത്തില്‍ പറഞ്ഞു. അപരിഹാര്യമായ അനന്തരഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പദ്ധതിയുടെ കാര്യത്തില്‍ തിരക്കിട്ട് തീരുമാനം എടുക്കുന്നത് ഉചിതമല്ല. പത്ത് വര്‍ഷം മുമ്പ് നദീസംയോജന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍വിവാദം ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ അന്തിമമാകുന്നത് അതിന് അപ്രമാദിത്വം ഉള്ളതുകൊണ്ടു മാത്രമല്ല, ഭരണഘടനാപരമായി അന്തിമവും ഘടനാപരമായി ഏറ്റവും ഉയര്‍ന്നതുമായതിനാലാണ്. ജനാധിപത്യ സംവിധാനത്തില്‍ ഏതെങ്കിലും വസ്തുതയോ നിയമമോ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ കോടതിയുടെ തീര്‍പ്പാണ് അന്തിമം, മറ്റ് ഭരണഘടന സ്ഥാപനങ്ങള്‍ വിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ കാഴ്ചപ്പാടില്‍ നദീതര്‍ക്കങ്ങള്‍ നീതിന്യായസംവിധാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. എന്നാല്‍ , അപകടം ഒഴിവാക്കാന്‍ വിമാനം എത്രത്തോളം ഉയരത്തില്‍ പറക്കണം; ജലം സംഭരിക്കാന്‍ അണക്കെട്ട് എത്രത്തോളം സുരക്ഷിതമായി നിര്‍മിക്കണം തുടങ്ങിയ കാര്യങ്ങള്‍ അങ്ങേയറ്റം സാങ്കേതികമാണ്; ഇത് ജഡ്ജിമാരുടെ അധികാരം ഉപയോഗിച്ച് തീരുമാനിക്കാവുന്നതല്ല. ഞാന്‍ ജലസേചന-വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ പദ്ധതികള്‍ ആവിഷ്കരിച്ചത് എന്‍ജിനിയര്‍മാരുടെ ഉപദേശം അനുസരിച്ചാണ്. കോടതി ഒരിക്കലും ഇടപെട്ടില്ല, അവര്‍ക്ക് അതിന് കഴിയുകയുമില്ല. വ്യക്തമായ സാങ്കേതിക ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിധി പുറപ്പെടുവിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എക്സിക്യൂട്ടീവ്, നിയമനിര്‍മാണസഭ, ജുഡീഷ്യറി എന്നിവയുടെ അതിരുകള്‍ വ്യക്തമാണ്, ഇവയ്ക്ക് പരസ്പരം ഇടപെടാന്‍ കഴിയില്ല. ജഡ്ജിമാര്‍ക്ക് സ്ഥാനചിഹ്നം ഉള്ളതുകൊണ്ട് മാത്രം നദികള്‍ എങ്ങനെ ഒഴുകണം, അവയെ സംയോജിപ്പിക്കണമോ വേണ്ടയോ അല്ലെങ്കില്‍ വിമാനസുരക്ഷ തുടങ്ങിയ സാങ്കേതിക കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കാന്‍ കഴിയില്ല. തെറ്റ് സംഭവിക്കാത്തവരല്ല ജഡ്ജിമാര്‍ , അവര്‍ക്ക് എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നല്‍കാന്‍ അധികാരവുമില്ല. സുപ്രീംകോടതി വിധിയുടെ പ്രധാന ന്യൂനത ഇത് നദീസംയോജനത്തിന്റെ അപകടം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നതാണ്. സൂക്ഷ്മവും വിശദവുമായ പഠനവും ഗവേഷണവും കൂടാതെ നദികള്‍ സംയോജിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നത് തികഞ്ഞ വിഡ്ഢിത്തമാകും. നദീജല എന്‍ജിനിയറിങ്ങില്‍ സുപ്രീംകോടതി വിദഗ്ധരല്ല. അജ്ഞതയാണ് അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കുന്നതെങ്കില്‍ ഭരണം ആശയക്കുഴപ്പം നിറഞ്ഞതാകും. നദീസംയോജനവിഷയത്തില്‍ വിദ്ഗധരെ പങ്കെടുപ്പിച്ച് ദേശീയസംവാദം അനിവാര്യമാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

Share23

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s